ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; ജീവനക്കാരെ ജോലിക്കായി ക്ഷണിച്ച് ടാറ്റ

ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ താജ്മഹല്‍ പാലസിലേക്കാണ് തൊഴില്‍ നഷ്ടമായ ജെറ്റ് എയര്‍വേസ് ജീവനക്കാരെ ജോലിക്കായി ക്ഷണിച്ചത്.

മുംബൈ: കടക്കെണിയെ തുടര്‍ന്ന് താല്‍ക്കാലികമായി സേവനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ താജ്മഹല്‍ പാലസിലേക്കാണ് തൊഴില്‍ നഷ്ടമായ ജെറ്റ് എയര്‍വേസ് ജീവനക്കാരെ ജോലിക്കായി ക്ഷണിച്ചത്.

ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഹോസ്പിറ്റാലിറ്റി വിഭാഗം വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ താജ് ശൃംഖലയില്‍ അനേകം തൊഴിലവസരങ്ങള്‍ പുതിയതായി ഉണ്ടാകും. ഇതിലേക്ക് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് അവസരം നല്‍കാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ഇത് ആദ്യമായാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്ന് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിക്കുന്നത്.

ഇതോടൊപ്പം ടാറ്റാ ഗ്രൂപ്പിന് സഹ ഉടമസ്ഥതതയുളള വിമാനക്കമ്പനിയായ വിസ്താരയും ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കാനുളേള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.

Exit mobile version