ചണ്ഡിഗഢ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കടയില്‍ നിന്ന് വാക്ക് ഔട്ട് നടത്തിയ അനുപം ഖേറിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചണ്ഡിഗഢില്‍ ഭാര്യ കിരണ്‍ ഖേറിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ താരം ഒരു കടയില്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് ഇടയിലാണ് ‘ബിജെപി ഇതുവരെ നല്കിയ വാഗ്ദാനങ്ങളൊക്കെ പാലിച്ചോ?’ എന്ന് കടക്കാരന് ചോദിച്ചത്’. ചോദ്യം കേട്ട ഉടന്‍ അനുപം ഖേര്‍ കടയില്‍ നിന്ന് മറുപടി പറയാതെ തിരിഞ്ഞ് നടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കടയിലേക്ക് വന്ന താരത്തോട് തനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇങ്ങനെ ചോദിച്ചത്. ‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ കുറച്ച് വാഗ്ദാനങ്ങള്‍ തന്നിരുന്നു, ഇതൊക്കെ പാലിച്ചോ’ എന്ന് കടയുടമ ചോദിച്ച് പൂര്‍ത്തിയാക്കും മുമ്പേ അനുപം ഖേര്‍ കടയില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. ഇത്തരത്തില്‍ അനുപം ഖേര്‍ ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
MUST WATCH: Embarrassing moment for @AnupamPKher while carrying out a door to door campaign for his wife in Chandigarh. A shopkeeper shows him BJP's 2014 manifesto and asks him how many promises did BJP fulfil in the past 5 yrs. Kher walks out of the shop with NO ANSWER!! 😁 pic.twitter.com/x8cZodpnAL
— Prashant Kumar (@scribe_prashant) May 8, 2019
എന്നാല്‍, ഇത് തന്നെ അപമാനിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണെന്നാണ് അനുപം ഖേര്‍ പറയുന്നത്. തന്നെ നാണം കെടുത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന് തനിക്ക് അറിയാവുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അനുപം ഖേര്‍ ട്വീറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു,
‘കഴിഞ്ഞ ദിവസം കിരണ്‍ ഖേറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ഒരു കടയില്‍ കയറിയിരുന്നു. അവിടെ എന്നെ അപമാനിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസുകാര്‍ രണ്ട് ആള്‍ക്കാരെ തയാറാക്കി നിര്‍ത്തിയിരുന്നു. അയാള്‍ 2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചായിരുന്നു എന്നോട് ചോദിച്ചത്. ഞാന്‍ അപ്പോള്‍ അയാളെ ശ്രദ്ധിക്കാതെ തിരിഞ്ഞു നടന്നു. കടയിലെ ഒരാള്‍ ഈ സംഭവം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇന്നവര്‍ ആ വീഡിയോ പുറത്ത് വിട്ടു. വീഡിയോയിലെ താടി വെച്ച ആളുടെ നീക്കം ശ്രദ്ധിക്കുക.’ അനുപം ഖേര്‍ ട്വീറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
Discussion about this post