ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് തനിക്ക്് ബഹുമാനമുണ്ടെന്നും എന്നാല്‍ അദ്ദേഹം രാജീവ് ഗാന്ധിയെ കുറിച്ച് പറഞ്ഞത് വിശ്വസിക്കുന്നില്ലെന്നും കര്‍ണാടക ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്.
രാജീവ് ഗാന്ധിക്കെതിരെ മോഡി സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. അദ്ദേഹം മരണപ്പെട്ടത് അഴിമതിയാരോപണം നേരിട്ടല്ല, ആരും അത് വിശ്വസിക്കില്ല. ഞാനും അങ്ങനെ വിശ്വസിക്കുന്നില്ല. ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള ഉന്നത നേതാക്കള്‍ രാജീവ് ഗാന്ധിയെ കുറിച്ച് നല്ല കാര്യങ്ങളാണ് സംസാരിച്ചത്. ‘ ശ്രീനിവാസ പ്രസാദ് പറഞ്ഞു.
രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിളിച്ച മോഡി ബോഫോഴ്സ് കേസ് പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും മോഡി ചോദിച്ചിരുന്നു.
Discussion about this post