ബംഗളൂരു: പ്രകൃതിയെ സംരക്ഷിക്കണം എന്ന് മുന്നറിയിപ്പ് നല്കി കൊണ്ട് പലരും ബോധവത്കരണ ക്ലാസുകളും, ക്യംപെയിനുകളും നടത്താറുണ്ട്. ഇവിടെ ഇതാ വ്യത്യസ്തമായ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബസ് ഡ്രൈവര്‍.
നാരായണപ്പ എന്ന ബസ് ഡ്രൈവറാണ് ഡ്രൈവിങ് സീറ്റിന്റെ മുന്നിലായി ചെറിയ തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി അദ്ദേഹം ബംഗളൂരു മെട്രോപോളിറ്റന്‍ കോര്പറേഷന് ബസില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു.
‘ പരിസ്ഥിതിയുടെ നന്മയെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്താന്‍ കഴിഞ്ഞ മൂന്ന് – നാല് വര്‍ഷമായി ഞാന്‍ ബസില്‍ തോട്ടം നിര്‍മ്മിക്കാറുണ്ട്.’ നാരായണപ്പ എഎന്‍ഐയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബസിന്റെ മുന്‍ ഭാഗത്തും പിന്നിലും ചെറിയ തോട്ടം തന്നെ നാരായണപ്പ നിര്മ്മിച്ചിട്ടുണ്. 14ഓളം വ്യത്യസ്ത തരത്തിലുള്ള ചെടികളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്. എല്ലാദിവസവും അദ്ദേഹം തന്നെ ചെടികള്‍ക്ക് വെള്ളവും ഒഴിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഈ മഹത്വ പൂര്‍ണ്ണമായ പ്രവര്‍ത്തി ഏറെ പ്രശംസനീയമാണെന്ന് ആളുകള്‍ പറയുന്നു. മാത്രമല്ല ബസില്‍ കയറുന്നവര്‍ക്ക് തോട്ടങ്ങള്‍ പ്രചോദനമാണെന്നും ആളുകള്‍ പറയുന്നു.
Discussion about this post