ബംഗളൂരു: തിരക്കേറിയ റോഡില്‍ മുട്ടയിടുന്ന മൂര്‍ഖന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിക്കുകയാണ്. കര്‍ണാടകയിലെ മധുര് പട്ടണത്തിലെ റോഡിലാണ് സംഭവം.നഗരത്തില്‍ താമസിക്കുന്ന ഒരു അധ്യാപകന്റെ വീടിനുള്ളില്‍ മൂര്‍ഖനെ കണ്ടെത്തുകയായിരുന്നു. പേടിയോടെ പാമ്പിനെ പിടിച്ച അധ്യാപകന് അതിനെ ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അതിനുശേഷം ഉടന്‍തന്നെ അടുത്തുള്ള പാമ്പു പിടുത്തക്കാരനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.
എന്നാല്‍ പാമ്പു പിടുത്തക്കാരന് എത്തുമ്പോഴേക്ക് പാമ്പ് ഇഴഞ്ഞ് റോഡിലെത്തിയിരുന്നു. ഇഴഞ്ഞിഴഞ്ഞ് തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെ മുട്ടയിടാന്‍ തുടങ്ങി. അധ്യാപകന് തന്നെയാണ് പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ പകര്‍ത്തിയത്. തിരക്കേറിയ റോഡില്‍ പാമ്പ് 14 മുട്ടകളിട്ടു.
വിവരമറിഞ്ഞ് അവിടെത്തിയ പാമ്പു പിടിത്ത വിദഗ്ധനായ പ്രസന്നയാണ് പാമ്പിനെ പിടികൂടിയത്. ശേഷം പിടികൂടിയ പാമ്പിനെ അടുത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു. അതേസമയം പാമ്പിന്റെ മുട്ടകള്‍ ശേഖരിച്ച പ്രസന്ന, അവ വിരിയുന്നതുവരെ അവയെ സൂക്ഷിക്കുമെന്നും വിരിഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ സംഭവം നടന്നത്. എന്നാല്‍ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞത്.
Discussion about this post