ഷിംല: ഹിമാചല്‍പ്രദേശില്‍ കാര്‍ മലയിടുക്കിലേയ്ക്ക് വീണ് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
ഹിമാചല്‍പ്രദേശിലെ മാണ്ടി ജില്ലയിലാണ് സംഭവം. 300 മീറ്ററിലധിക്കം താഴ്ച്ചയുള്ള മലയിടുക്കിലേയ്ക്കാണ് വാഹനം മറിഞ്ഞത്. സംഭവ സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചെന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയില്‍ ചികിത്സയിലാണ്.
ഭക്തിന്ദറില് വച്ച് നടക്കുന്ന മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ തിരിച്ച ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകളില്ല.
Discussion about this post