മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെന്ന വിവാദങ്ങള്‍ക്ക് ഇടയില്‍ താന്‍ കാനഡ പൗരനാണെന്ന് തുറന്ന് സമ്മതിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഭാര്യ ട്വിങ്കിള്‍ ഖന്നയും ബോളിവുഡ് താരങ്ങളും കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയിട്ടും, വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന അക്ഷയ് കുമാറിനെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തിരുന്നു. വോട്ട് ചെയ്യാത്തതിനെ കുറിച്ച് ചാനലുകളുടെ ചോദ്യത്തില്‍നിന്ന് അക്ഷയ് ഒഴിഞ്ഞുമാറുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
ഇതിനു പിന്നാലെ മോഡിയുമായി അഭിമുഖമൊക്കെ നടത്തിയ, രാജ്യസ്‌നേഹത്തെ കുറിച്ച് മിക്കസമയങ്ങളിലും സംസാരിക്കുന്ന അക്ഷയ് കുമാറിനെതിരെ കപട ദേശസ്‌നേഹ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെ, ‘ഞാന്‍ കനേഡിയന്‍ പൗരനാണെന്നത് ഇതുവരെ നിഷേധിക്കുകയൊ മറച്ചുവെക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. നികുതികളെല്ലാം അടക്കുന്നതും ഇന്ത്യയിലാണ്.’ എന്നു തുടങ്ങുന്ന ട്വീറ്റുമായി താരം രംഗത്തെത്തുകയായിരുന്നു.
‘ഇത്രനാളും എന്റെ രാജ്യസ്‌നേഹം ആര്‍ക്കു മുമ്പിലും തെളിയിക്കേണ്ടിവന്നിരുന്നില്ല. എന്റെ പൗരത്വം അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിരാശപ്പെടുത്തുന്നു. അതെന്റെ സ്വകാര്യതയാണ്. ഇന്ത്യയെ ശക്തിപ്പെടുത്താന്‍ തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതു തുടരും’ -അക്ഷയ് കുമാര്‍ ട്വിറ്ററില്‍ തുടരുന്നു. ഏഴു വര്‍ഷമായി കാനഡയില്‍ പോയിട്ടില്ലെന്നും ടൊറന്റോയില്‍ സ്ഥിരതാമസമാക്കണമെന്ന പ്ലാന്‍ ഉണ്ടെന്നും അക്ഷയ് പറഞ്ഞു.
Discussion about this post