ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോഡിയുടെ പ്രസ്താവന ഓരോ ഇന്ത്യക്കാരന്റെയും മനസിനേയും വേദനിപ്പിക്കുന്നതണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി താങ്കള്‍ വിഡ്ഡിത്തം പറയരുത്. ഞങ്ങള്‍ക്ക് തന്നെ ലജ്ജ തോന്നുന്നു. ഞാനും ഒരു ഗുജറാത്തിയാണ്. ഗാന്ധിജിയുടെ സംസ്ഥാനത്ത് നിന്നാണ് ഞാനും വരുന്നത്. ഇവിടെ നിന്നും വന്ന ഒരാള്‍ ഇത്രയും വലിയ കള്ളം പറയുന്നു. ഇത്രയും തരംതാഴ്ന്ന കാര്യങ്ങള്‍ പറയുന്നു. ഇത് അങ്ങേയറ്റം വിഷമവും ലജ്ജയുമുണ്ടാക്കുന്ന കാര്യമാണ്”- പിത്രോഡ പറഞ്ഞു.
100 കോടി രൂപയാണ് ബിജെപി ഫേസ്ബുക്കില്‍ പരസ്യത്തിനായി ചെലവഴിച്ചത്. പൊതുജനങ്ങളുടെ കൈയ്യിലെ പണം എടുത്ത് ഞങ്ങള്‍ പബ്ലിസിറ്റി ചെയ്യില്ല. അത് ശരിയുമല്ല. സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ബിജെപിക്കാര്‍ ജനങ്ങളുടെ പണം അപഹരിക്കുകയാണ്- പിത്രോഡ കൂട്ടിച്ചേര്‍ത്തു.