അഗര്‍ത്തല : ത്രിപുരയിലെ അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളുടെ പട്ടികയില്‍ നിന്നും മേയ് ഒന്നിലെ അവധി സര്‍ക്കാര്‍ ഒഴിവാക്കി. ത്രിപുരയിലെ ബിജെപി-ഐപിഎഫ്ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദിനങ്ങളില്‍ നിന്നും മേയ് ദിനത്തെ വെട്ടിമാറ്റിയത്.
ത്രിപുര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ മേയ്ദിനം നിയന്ത്രിത അവധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് അണ്ടര്‍ സെക്രട്ടറി എസ്കെദേബ് ബര്‍മ്മ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ത്രിപുരയില്‍ 1978 മുതല്‍ മേയ് ഒന്ന് പൊതു അവധിദിനമായിരുന്നു. നൃപന് ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലായിരുന്നു ഇത്. എന്നാല്‍ നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ട് വന്നിരുന്നു.
തൊഴിലാളി ദിനത്തിലെ പൊതു അവധി നിര്‍ത്തലാക്കിയ നടപടി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
Discussion about this post