കാശ്മീര്‍: പാകിസ്താന് പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യമായി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പം കൂടി അഭിനന്ദന് വര്ദ്ധമാന്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലായി കഴിഞ്ഞു. പാക് പിടിയില്‍ നിന്നും മോചിതനായ ശേഷം ആദ്യമായുള്ള ഒത്തുചേരലാണ് ഇത്.
ജമ്മു കാശ്മീരിലുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കുശലം പറഞ്ഞും ചിത്രങ്ങളെടുത്തും അഭിനന്ദന് സമയം ചെലവഴിച്ചത്. വിഡിയോ നവമാധ്യമങ്ങളില്‍ നിറയുകയാണ് ഇപ്പോള്‍. ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചാണ് അഭിനന്ദനെ സുഹൃത്തുക്കള്‍ വരവേറ്റത്.
”ഈ ഫോട്ടോകള്‍ എടുക്കുന്നത് നിങ്ങള്‍ക്കു വേണ്ടിയല്ല, നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയാണ്, എനിക്കു വേണ്ടി പ്രാര്‍ഥിച്ചതിന്. അവരെ എനിക്കു കാണാന്‍ സാധിച്ചില്ല. നിങ്ങളും നിങ്ങളുടെ വീട്ടുകാരും എല്ലാവരും എന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു”, അഭിനന്ദന് പറയുന്നു.
First video since he was discharged from hospital, here’s Wing Commander Abhinandan Varthaman taking pictures with men. This is likely sometime last month. Video from some Air Force groups. He looks well! 👊🏽 pic.twitter.com/Os5Pu6aJI1
— Shiv Aroor (@ShivAroor) May 4, 2019
Discussion about this post