ന്യൂഡല്‍ഹി: നോട്ട് നിരോധന കാലത്ത് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നോട്ടുകള്‍ മാറ്റികൊടുത്തുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ശ്യാം ജാജു എന്ന മാധ്യമപ്രവര്‍ത്തകന്‍ 2017 മുതല്‍ ഷൂട്ട് ചെയ്ത മൂന്ന് വീഡിയോ ക്ലിപ്പുകള്‍ സഹിതമാണ് കപില്‍ സിബല്‍ ആരോപണം ഉന്നയിക്കുന്നത്.
ജമ്മു കാശ്മീരില്‍ നിന്നുള്ള റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ഇഖ്ബാല്‍, ഡല്‍ഹി പോലീസിലെ എസ്‌ഐയും ഒരു സുപ്രീംകോടതി ജഡ്ജിയുടെ സുരക്ഷാ ചുമതലയുമുള്ള സഞ്ജയ് പാദുലെ തുടങ്ങിയവരാണ് ദൃശ്യങ്ങളിലുള്ളത്. ബിജെപി ട്രഷററായിരുന്ന പിയൂഷ് ഗോയല്‍ ബിജെപി ഓഫീസിലേക്ക് വരുന്ന വാഹനങ്ങള്‍ പരിശോധിക്കാതെ കയറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഒരു വീഡിയോയില്‍ ഇഖ്ബാലും പാദുലെയും പറയുന്നുണ്ട്.
INC COMMUNIQUE
Press release by former union minister @KapilSibal on #DemonetisationScam. pic.twitter.com/UICk4SbEZM
— INC Sandesh (@INCSandesh) May 4, 2019
ബിജെപി ഓഫീസിന്റെ ഒന്നാം നിലയില്‍ പണം സൂക്ഷിക്കാനായി സ്ട്രോങ് റൂമുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. രണ്ടാമത്തെ വീഡിയോ 2017 മാര്‍ച്ച് 27ന് ഷൂട്ട് ചെയ്തതാണ്. ഈ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ 300 കോടി മാറ്റിയെടുക്കുന്നതിനെ പറ്റിയാണ് പറയുന്നതെന്ന് കപില്‍ സിബല്‍ പറയുന്നു. 2017 ഏപ്രില്‍ 1ന് എടുത്തതാണ് അവസാനത്തെ വീഡിയോ. പുതുതായി ഇറക്കിയ നോട്ടുകള്‍ റഷ്യയില്‍ അച്ചടിച്ചതാണെന്നാണ് ഈ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നോട്ടുനിരോധനത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും കപില്‍ സിബല്‍ ഉറപ്പ് നല്‍കുന്നുണ്ട്. 2016ല്‍ നോട്ടുനിരോധനത്തിന് മുമ്പ് 17.97 ലക്ഷം കറന്‍സിയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ 21.42 ലക്ഷമായിരിക്കുകയാണ്. എന്നാലിപ്പോള്‍ 3 ലക്ഷം കോടി കറന്‍സികളുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകളെന്നും കപില്‍ സിബല്‍ ആരോപിച്ചു.
LIVE: Press briefing by former union minister @KapilSibal. https://t.co/FRO1n7RH8L
— Congress Live (@INCIndiaLive) May 4, 2019
Discussion about this post