ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പ്രാദേശിക നേതാവായ ഗുലാം മുഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ആണ് കൊല്ലപ്പെട്ട ഗുലാം മുഹമ്മദ് മിര്‍.
കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തിയ തീവ്രവാദികള്‍ കാറിന്റെ കീ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കാറുമായി ഇവര്‍ കടന്നു കളയുന്ന സമയത്താണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. 2008 ലും 2014 ലും ഗുലാം മുഹമ്മദ് മിര്‍, ദോടു നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
Discussion about this post