ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ നഗരത്തെ നാമാവശേഷമാക്കിയ ശേഷമാണ് ബംഗ്ലാദേശിലേയ്ക്ക് മാറിയത്. ഒഡീഷയില്‍ മണിക്കൂറില്‍ 245 കി.മീ വേഗതയില്‍ വീശിയടിച്ച ഫോനിയില്‍ മരണമടഞ്ഞത് 16ഓളം പേരാണ്. ഫോനിയില്‍ നിന്നും അതിജീവിക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടന്നിരുന്നു. അതില്‍ ഇന്ന് തിളങ്ങുന്നത് ഒഡീഷയിലെ പോലീസ് ഉദ്യോഗസ്ഥരാണ്.
Call of duty! Not dettered by the devastating #CycloneFani a highly alert and vigilant @cpbbsrctc clearing out the Governor house road in #Bhubaneswar
Roads in entire #Bhubaneswar is being cleared up. pic.twitter.com/yVyVegn0Uz
— Odisha Police (@odisha_police) May 3, 2019
In action: Lady Police officer of Talchua Police Station, Kendrapara !!
Braving all odds and adversaries, our officers are making all the possible efforts to evacuate each single person to the safety. #MissionZeroCasualty#CycloneFani #OdishaPrepared4Fani pic.twitter.com/jbHRUYauRy
— Odisha Police (@odisha_police) May 2, 2019
15 ജില്ലകളില്‍ നിന്നായി ഏകദേശം പതിനൊന്നര ലക്ഷത്തോളം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്. ആയതിനാല്‍ വലിയ ദുരന്തത്തില്‍ നിന്നാണ് കരകയറിയത്. ആളുകളെ ഒഴിപ്പിക്കാന്‍ കൈകൂപ്പി നില്ക്കുന്ന പോലീസ് ഉദ്യോസ്ഥരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളും നന്മകളും മറ്റും വീണ്ടും എത്തുന്നത്. മാറ്റിപാര്‍പ്പിക്കുന്ന വീടുകളിലെ കുട്ടികളെ മാറോട് ചേര്‍ത്തും പ്രായമായവരെ ചേര്‍ത്തണച്ചും മരണത്തില്‍ നിന്ന് കരകയറ്റുകയാണ് ഈ ഉദ്യോഗസ്ഥര്‍.
Carrying few injured people in #Cuttack to the nearest medical facility where doctors are attending them with required medical care. #CycloneFani pic.twitter.com/HrS6N6z04S
— Odisha Police (@odisha_police) May 3, 2019
Free cooked food for people residing in cyclone shelters at Balasore! Arrangements done by SP Balasore and his team. pic.twitter.com/nrBWcoKRUR
— Odisha Police (@odisha_police) May 3, 2019
വന്‍ മരങ്ങളും മറ്റും വീശിയടിച്ച കാറ്റില്‍ കടപുഴകി വീണിരുന്നു. വീടുകളും മറ്റും തകര്‍ന്നടിഞ്ഞു. ഇതില്‍ നിന്നെല്ലാം കരകയറാനുള്ള ശ്രമങ്ങള്‍ ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു. റോഡിലേയ്ക്ക് വീണ മരങ്ങള്‍ വെട്ടാനും ക്ലിയര്‍ ചെയ്യാനും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ ധാരണയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫോനിയെ ഒഡീഷ നേരിട്ടത്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും പലരും അറിയിച്ചു.
All our officers are still fighting it out to provide all possible help and evacuate people from the danger zones #CycloneFani. Roads are also been cleared in the affected areas
Photographs from Jajpur district. pic.twitter.com/lUjPYNxK7C
— Odisha Police (@odisha_police) May 3, 2019
Visuals from Kendrapara where our officers are carrying infants and guiding children, women, and other locals to safety.
Nothing deters our personnel's determination! #DutyAvoveElse #CycloneFani pic.twitter.com/Uo2GTIZ0lR
— Odisha Police (@odisha_police) May 3, 2019
Discussion about this post