ന്യൂഡല്‍ഹി: പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ പരിസരം മറന്നു പോകുന്ന ചിലരുണ്ട്. ചിലതിനെ സദാചാര വാദികള്‍ എതിര്‍ക്കാറുമുണ്ട്. പക്ഷേ ഇവിടെ പ്രണയം തലയ്ക്ക് പിടിച്ച് അതിസാഹസിക യാത്ര നടത്തിയിരിക്കുന്ന കമിതാക്കളുടെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. തിരക്കേറിയ നഗരത്തിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ മുന്പില് കയറി ഇരിക്കുകയായിരുന്നു യുവതി. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ചയാണ് ഇത്.
സാഹസിക പ്രണയപ്രകടനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയില്‍ ബൈക്ക് ഓടിക്കുന്ന യുവാവിനെയും അയാളുടെ മുന്പില് ഇന്ധനടാങ്കിന്റെ മുകളില്‍ കാല് അപ്പുറവും ഇപ്പുറവുമിട്ട് യുവതി കെട്ടിപ്പിടിച്ചിരിക്കുന്നതാണ് ദൃശ്യം. ഇവരെ അപകടകരമായ രീതിയില്‍ ഇരുത്തി വളരെവേഗത്തിലാണ് ഇയാള്‍ ബൈക്കോടിക്കുന്നത്.
ഡല്‍ഹിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സംഭവം പങ്കുവെച്ചിരിക്കുന്നത്. വളരെ അപകടകരമായ പ്രവര്‍ത്തിയാണെന്നും ഇതിനെതിരെ മോട്ടോര്‍വാഹനവകുപ്പിന്റെ കര്‍ശന നടപടിവേണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സിനിമയില്‍ കാണിക്കുന്നതു പോലെയുള്ള രംഗങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ വാദം.
Need for new sections for #MV Act violations!! #Rajouri garden crossing. pic.twitter.com/0gn7LsIIYM
— HGS Dhaliwal IPS (@hgsdhaliwalips) May 2, 2019
Discussion about this post