വയനാട്: പതിനൊന്ന് ആനകളുടെ കാവലില്‍ വൈത്തിരി തേയില തോട്ടത്തില്‍ കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോര്‍ട്ടിനോട് ചേര്‍ന്ന തേയില തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്.
കാലത്ത് മുതല്‍ പ്രദേശത്ത് തങ്ങി നിന്ന് കാട്ടാന കൂട്ടത്തെ നിരീക്ഷിച്ച നാട്ടുകാരാണ് ജനവാസ മേഖലയില്‍ ആന പ്രസവിച്ചതായി കണ്ടെത്തിയത്. കുഞ്ഞുങ്ങളടക്കം 11 ആനകളാണ് വൈത്തിരിയിലെ ജനവാസമേഖലയോട് ചേര്‍ന്ന തേയില തോട്ടത്തിനരികില്‍ തങ്ങുന്നത്.
ആനക്കുഞ്ഞിന് കുന്ന് കയറിപ്പോവാന്‍ പ്രാപ്തിയാകും വരെ, സുരക്ഷ ഉറപ്പുവരുത്തി കാട്ടാനക്കൂട്ടവും ഇവിടെ തന്നെ നിലയുറപ്പിക്കും. തൊട്ടടുത്ത് ജനവാസമുള്ളതിനാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ വനപാലകരും ഇവിടെ തങ്ങും.