കോര്‍പ്പറേഷനെ അപകീര്‍ത്തി പ്പെടുത്തി; മാന്‍ഹോളില്‍ വീണ യുവാവിനെതിരെ നടപടി

മുംബൈ: മാന്‍ ഹോള്‍ അപകടങ്ങളെ കുറിച്ച് കേരളക്കരയോട് പറയേണ്ടതില്ല. കോഴിക്കോട് മാന്‍ബോള്‍ ദുരന്തത്തില്‍ മരണമടഞ്ഞ നൗഷാദിനെ മറക്കാനും കേരളക്കരയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്ത മനുഷ്യരുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

അറിയാതെ മാന്‍ഹോളില്‍ വീണ ആള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ചാണ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കുന്നത്. ഏപ്രില്‍ 25-നായിരുന്നു സമീര്‍ അറോറ എന്ന യുവാവ് മാന്‍ഹോളില്‍ വീണത്. എന്നാല്‍ മാന്‍ഹോളിന്റെ മൂടി തുറന്നിരിക്കുകയായിരുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്. മാത്രമല്ല സര്‍ക്കാരിന്റെ അനാസ്ഥയാണ് അയാള്‍ വീഴാന്‍ കാരണം എന്നും പ്രതിഷേധം ഉയരുന്നുണ്ട്.

അപകടത്തെക്കുറിച്ച് സമീറിന്റെ സുഹൃത്ത് നീരജ് ഭാദ്ര ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിന് മറുപടിയായി ഓവുചാലില്‍നിന്ന് കോര്‍പ്പറേഷന്‍ തന്റെ സാംസങ് മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണെങ്കില്‍ തന്റെ പരാതിക്കൊപ്പം സൂക്ഷിക്കാമെന്ന് സമീര്‍ ട്വീറ്റ് ചെയ്തതാണ് കോര്‍പ്പറേഷനെ ചൊടിപ്പിച്ചത്.

Exit mobile version