വിശപ്പ് സഹിക്കാന്‍ വയ്യാതെ മണ്ണുവാരി തിന്നു; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

പോഷകാഹാര കുറവും, ദാരിദ്രവുമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

അനന്തപൂര്‍: വിശപ്പ് താങ്ങാനാവാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ആന്റിയുടെയും അവരുടെ ഭര്‍ത്താവിന്റെയും ഒപ്പം ജീവിക്കുന്ന വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ് മരണപ്പെട്ടത്. പോഷകാഹാര കുറവും, ദാരിദ്രവുമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

ആന്റിയായ നാഗമണിക്കും അവരുടെ ഭര്‍ത്താവ് മഹേഷിനും ഒപ്പമാണ് വെണ്ണല താമസിച്ചിരുന്നത്. ഇവരുടെ മകനായിരുന്ന സന്തോഷ് ആറ് മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു. മൂന്ന് വയസായിരുന്നു ഇവരുടെ മകന്‍ സന്തോഷ് മരണപ്പെടുമ്പോള്‍ ഉള്ള പ്രായം. പോലീസ് റിപ്പോര്‍ട്ട് പ്രകാരം കുട്ടി വിശപ്പിനാല്‍ മണ്ണ് തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു എന്നാണ് പറയുന്നത്.

പത്ത് വര്‍ഷം മുന്‍പ് അന്തപൂരിലെ ഹമാലി ക്വര്‍ട്ടേസിന് എരിയയിലെ കുമ്മരാവന്‍ ഗ്രാമത്തിലെ കതിരി മണ്ഡലില്‍ കുടിയേറിയവരാണ് നാഗമണിയും ഭര്‍ത്താവും. ഈ കുടുംബത്തിലെ പുരുഷനും, സ്ത്രീകളും മദ്യത്തിന് അടിമകളാണ് ഇവര്‍ ഭക്ഷണം പോലും കാര്യമായി വീട്ടില്‍ പാകം ചെയ്യാറില്ലെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് ശരിയായ വാക്‌സിനേഷന്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

Exit mobile version