ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, ബിജെപി ജനങ്ങള്‍ക്ക് വേണ്ടി യാതൊരു കാര്യവും ചെയ്തില്ലെന്നും, ബിജെപി ഒരു പണിയും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍ വോട്ടു ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
മോഡിയെപ്പോലെ കള്ളംപറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സംവാദനത്തിന് തയ്യാറുണ്ടോയെന്ന് സിദ്ധരാമയ്യ മോഡിയെ വെല്ലുവിളിക്കുകയും ചെയ്തു.
തനിക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അതില്‍ പാവപ്പെട്ടവര്‍ക്ക് യാതൊരു സ്ഥാനവുമില്ല. ബിജെപി നേതാക്കന്മാര്ക്ക് പാവപ്പെട്ടവരെക്കുറിച്ച് ചിന്തയേയില്ലെന്നും കുങ്ഡോലില് നടന്ന റാലിയില്‍ സിദ്ധരാമയ്യ പറഞ്ഞു. ഏപ്രില്‍ 18നും 23നുമാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടന്നത്. മെയ് 23നാണ് ഫലപ്രഖ്യാപനം.
Discussion about this post