ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തിന് ഒട്ടും കുറവില്ല. നിലവില്‍ സുരക്ഷാ പരിധിയുടെ 20 മടങ്ങാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിലുണ്ടായിരിക്കുന്ന വര്‍ധനവ്. ഈ മലിനവായു ശ്വസിച്ച് ജനങ്ങള്‍ക്ക് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്.
വായുമലിനീകരണത്തിന്റെ ഫലമായുണ്ടാകുന്ന പുകമഞ്ഞുമൂലം കാഴ്ച തടസപ്പെട്ടതിനാല്‍ റോഡില്‍ വാഹനങ്ങളും കുറവാണ്. എന്നാല്‍ കാറ്റിന്റെ വേഗത കൂടിയതിനാല്‍ വായു ഗുണനിലവാരം ഇപ്പോള്‍ അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് അന്തരീക്ഷം കൂടുതല്‍ മോശമാകാന്‍ ഇടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാല്‍ അത് അന്തരീക്ഷത്തെ കൂടുതല്‍ മോശമാക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
ഡല്‍ഹിയിലെത്തുന്നത് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ചവറ് കത്തിക്കുമ്പോഴും പടക്കം പൊട്ടിക്കുമ്പോഴും ഉണ്ടാകുന്ന പുകയും പൊടിപടലങ്ങളുമാണ്. എന്നാല്‍ വര്‍ഷങ്ങളായിട്ടും ഡല്‍ഹിയിലെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല.