അമേഠി: സരിത എസ് നായര്‍ അമേഠിയില്‍ സ്വതന്ത്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് സരിതാ മത്സരിക്കുന്നത്. പച്ചമുളക് ആണ് സരിതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ചിഹ്നം.
നേരത്തേ എറണാകുളത്തും വയനാട്ടിലും മത്സരിക്കാന്‍ സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും അവയൊക്കെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സരിത അമേഠിയില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.
അമേഠിയില്‍ ഇത്തവണയും രാഹുലിന്റെ എതിരാളിയായി എത്തിയിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് ബിജെപിയുടെ സ്മൃതി ഇറാനിയെ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെടുത്തിയത്.
Discussion about this post