ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ്, 500 ല്‍ 499 മാര്‍ക്ക് നേടിയ ഡല്‍ഹി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഹന്‍സിക ശുക്ല. സിബിഎസ്ഇ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സികയ്ക്ക് ഇംഗ്ലീഷിനാണ് ഒരു മാര്‍ക്ക് നഷ്ടമായത്. ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ് മാര്‍ക്കും ഹന്‍സിക നേടി.
തനിക്ക് ഒരു മാര്‍ക്ക് നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഈ മിടുക്കി. സോഷ്യല്‍ മീഡിയ കാരണമാണ് തനിക്ക് മാര്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഹന്‍സിക പറയുന്നു. സ്വന്തമായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള ഹന്‍സിക പറയുന്നത് ‘ഓണ്‍ലൈന്‍ ചാറ്റിങ്ങിനും മറ്റു ഗെയിംസിനും വേണ്ടി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ആ ഒരു മാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു’ഹന്‍സിക പറയുന്നു.
ലേഡി ശ്രീരാം കോളേജില്‍ സൈക്കോളജി ചെയ്യണമെന്നാണ് ഹന്‍സികയുടെ ആഗ്രഹം. കൂടാതെ ഐഎഎസ് അല്ലെങ്കില്‍ ഐഎഫ്എസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി രാജ്യത്തെ സേവിക്കാനാണ് താല്പര്യം.
ട്യൂഷനോ മറ്റൊരുവിധ ക്ലാസിനും പോകാതെ സ്വന്തം പരിശ്രമം കൊണ്ട് നേടിയെടുത്ത വിജയത്തില്‍ 17 കാരിയായ ഹന്സികക്ക് നന്ദി പറയാനുള്ളത് തന്റെ മാതാപിതാക്കളോടും അധ്യാപകരോടുമാണ്. ഹന്‍സികയുടെ പിതാവ് രാജ്യസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരനും മാതാവ് ഡല്‍ഹി കോളേജ് അധ്യാപികയുമാണ്.
Discussion about this post