ലഖ്‌നൗ; യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു കര്‍ഷകനും കാര്‍ഷിക വായ്പയുടെയും ബാധ്യതയുടേയും പേരില്‍ ജയിലില്‍ പോകേണ്ടി വരില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന് കര്‍ഷകര്‍ക്ക് എന്താണ് ആവശ്യമെന്ന് അറിയാമെന്നും എല്ലാവര്‍ഷവും കര്‍ഷകര്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് ബോധ്യപ്പെടുത്തുമെന്നും പ്രിയങ്ക പറഞ്ഞു. ഇക്കാര്യം നേരത്തെ പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നും പ്രിയങ്ക വിവരിച്ചു.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ പൊതുയോഗത്തില്‍ സംസാരിക്കവേയാണ് പ്രിയങ്ക കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയത്, ഒപ്പം മോഡി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കര്‍ഷകരോട് കള്ളം പറയുകയായിരുന്നെന്നും ആരോപിച്ചു. യുപിയിലെ കര്‍ഷകരുടെ അവസ്ഥ ദയനീയമാണെന്നും ഇതിന് കാരണം ബിജെപിയുടെ ഭരണമാണെന്നും പ്രിയങ്ക ആരോപിച്ചു. വെറും പാഴ് വാഗ്ദാനങ്ങളും കള്ളവും മാത്രമാണ് ചൗക്കീദാര്‍ എന്ന് കര്‍ഷകരെ വിശേഷിപ്പിക്കുന്നവര്‍ ഇവര്‍ക്ക് നല്‍കിയതെന്നും രാജ്യസ്‌നേഹത്തോടൊപ്പം രാജ്യത്തെ കര്‍ഷകരുടെ വിളനിലങ്ങളും പരിപാലിക്കേണ്ടതുണ്ടെന്നും
പ്രിയങ്ക ഗാന്ധി പറഞ്ഞു.