ന്യൂഡല്‍ഹി; നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതലാണോ എന്നതില്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ.
വേനല്‍ അവധിക്ക് ശേഷം ജൂലൈയില്‍ കോടതി തുറക്കുമ്പോഴാകും സര്‍ക്കാര്‍ നിലപാട് അറിയിക്കുക. വിചാരണ സ്റ്റേ ചെയ്തതോടെ വിചാരണ നടപടികള്‍ വൈകും. ജൂലൈ മൂന്നാം വാരം ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കുക.
കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്കു നല്‍കണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രേഖ ലഭിക്കാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിലിപീന്റെ ഹര്‍ജി.
Discussion about this post