ഗുവഹാത്തി: വര്‍ഗീയത നിറഞ്ഞ പരാമര്‍ശങ്ങളാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ആസാമിലെ ബിജെപി എംഎല്‍എ നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. മുസ്ലിങ്ങള്‍ പാലുതരാത്ത പശുക്കളാണെന്നാണ് എംഎല്‍എ പ്രശാന്ത് ഫൂക്കന്‍ തുറന്നടിച്ചത്. മാത്രമല്ല പാലു തരാത്ത പശുവിന് എന്തിനാണ് തീറ്റകൊടുക്കുന്നതെന്നും അസമിലെ 90 ശതമാനം മുസ്ലിങ്ങളും ബിജെപിക്ക് വോട്ട് ചെയ്യാത്തവരാണെന്നും ഫൂക്കന്‍ പറഞ്ഞു.
എന്നാല്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം ഉയര്‍ത്തിയതിന് ഫൂക്കനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നു. അതേസമയം എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്ന് അസം സ്പീക്കര്‍ ഹിറ്റേന്ദ്ര നാത് ഗോസ്വാമിയോട് പ്രതിപക്ഷ നേതാവ് ദേബബ്രത സെയ്കിയയോട് ആവശ്യപ്പെട്ടു.
ഗവര്‍ണറോ സ്പീക്കറോ ഉടനടി ഫൂക്കനെതിരെ നടപടിയെടുക്കണമെന്ന് ചൗധരി ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ അഹ്മദ് ചൗധരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആസാമിലെ ഹിന്ദുക്കളെയും മുസ്ലിങ്ങളും തമ്മിലുള്ള സാഹോദര്യം തകര്‍ക്കാനാണ് ഫൂക്കന്റെ നീക്കമെന്നും ചൗധരി പറഞ്ഞു.
‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ’ എന്നായിരുന്നു മനേകാ ഗാന്ധിയുടെ വിവാദ പരാമര്‍ശം.