അഹമ്മദാബാദ്: ഗുജറാത്തിലെ സെക്രട്ടേറിയറ്റിനുള്ളില്‍ പുള്ളിപ്പുലി കടന്നതായി കണ്ടെത്തല്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്.
പുലി അകത്ത് കയറിയ വിവരം അധികൃതര്‍ അറിഞ്ഞത് കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതോടെയാണ്.
പുലിയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിവരുകയാണ്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
WATCH: Leopard entered Secretariat premises in Gujarat's Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b
— ANI (@ANI) November 5, 2018
Discussion about this post