ബീഹാര്‍: ബിഹാറിലെ സിപിഐ ലോകസഭാ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഫ്സല് ഗുരുവിന്റെ ചിത്രമുപയോഗിച്ചതായി സമൂഹമാധ്യമങ്ങളില്‍ കള്ളപ്രചാരണം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണം പൊളിച്ച് ആള്‍ട്ട് ന്യൂസ് രംഗത്തെത്തി.
ബീഹാറിലെ ബെഗുസാരയിലെ സിപിഐ ലോകസഭാ സ്ഥാനാര്‍ഥിയായ കനയ്യ കുമാറിനെതിരെ ബിജെപി- സംഘപരിവാര്‍ പ്രവര്‍ത്തകരാണ് വ്യാജപ്രചാരണം നടത്തിയത്. ഇവര്‍ ട്വിറ്ററിലൂടെ കനയ്യ കുമാര്‍ അഫ്സല് ഗുരുവിന്റെ ഫോട്ടോ പിടിച്ച് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതായി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ നിരവധി പേരാണ് കനയ്യകുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കനയ്യ കുമാര്‍ തന്റെ പാര്‍ട്ടി ചിഹ്നത്തിനു പിന്നിലാണ് നില്‍ക്കുന്നതെന്ന് യൂട്യൂബില്‍ വന്ന പ്രചാരണ വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്.
2001ല്‍ പാര്‍ലമെന്റ് ആക്രമണത്തിന് കുറ്റംചുമത്തപ്പെട്ട അഫ്സല് ഗുരുവിന്റെ ചിത്രമുപയോഗിച്ചായിരുന്നു വ്യാജപ്രചാരണം. ആള്‍ട്ട് ന്യൂസ് സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നതോടെ സംഘപരിവാറിന്റെ വ്യാജപ്രചാരണം പൊളിഞ്ഞു.
Discussion about this post