ജെഹനാബാദ്: കഴുതപ്പുറത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. ബീഹാറിലെ ജെഹനാബാദ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണി ഭൂഷന്‍ ശര്‍മ്മയ്ക്കാണ് അമളി പറ്റിയത്. ജനങ്ങളെ വിഢികളാക്കാന്‍ ഓരോ മണ്ഡത്തരങ്ങള്‍ ചെയ്യുമ്പോള്‍ ആലോചിക്കണം എന്നാണ് ഇയാള്‍ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിയുടെ അടുത്ത് എത്തിയതായിരുന്നു മണി. എന്നാല്‍ വന്നത് കഴുതപ്പുറത്ത്. അതേസമയം ഇയാള്‍ ഒരു മൃഗത്തെ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിക്കെതിരെ മൃഗസംരക്ഷണ നിയമപ്രകാരം കേസ് ചുമത്തുകയായിരുന്നു. കൗതുകവും അത്ഭുതവും തോന്നി ജനങ്ങള്‍ നോക്കി ചിരിച്ചപ്പോള്‍ അധികാരികളാകട്ടെ ദേഷ്യം കടിച്ചമര്‍ത്തി നില്‍ക്കുകയായിരുന്നു. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ മണി ഭൂഷനെതിരെ കേസ് ചുമത്തി.
തൊട്ടടുത്ത ദിവസം സൂക്ഷ്മ പരിശോധനയ്ക്കിടെ സ്ഥാനാര്‍ത്ഥിക്ക് വീണ്ടും പണി കിട്ടി. സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ പത്രിക തള്ളി. ഇതോടെ കാശും പോയി കേസും ആയെന്ന നിലയിലായി സ്ഥാനാര്‍ത്ഥി
Discussion about this post