ലഖ്നൗ: ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായവതി. മസൂദ് അസറിന്റെ പേരില്‍ വോട്ട് നേടുകയാണ് ബിജെപി എന്ന് മായാവതി വിമര്‍ശിച്ചു.
മുമ്പ് മസൂദ് അസറിനെ ബിജെപി അതിഥിയായി കരുതുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ സമയമാണ്. മസൂദ് അസറിന്റെ പേരില്‍ വോട്ട് നേടുകയാണ് ബിജെപിയെന്ന് മായാവതി കുറ്റപ്പെടുത്തി.
എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ വിഷയത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി മായാവതി എത്തിയത്. പണ്ട് വിമാനം റാഞ്ചിയപ്പോള്‍ അത് വിട്ടുകിട്ടുന്നതിനു വേണ്ടി അസറിനെ മോചിപ്പിച്ച സംഭവം ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു മായാവതിയുടെ പ്രസ്താവന.
Discussion about this post