കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും എന്‍ഐഎ റെയ്ഡ്; അന്വേഷണം റിയാസ് അബൂബക്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍

തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പരിശോധന.

ചെന്നൈ: കേരളത്തിലെ കാസര്‍കോടിനും പാലക്കാടിനും പുറമെ തമിഴ്‌നാട്ടിലെ രണ്ട് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. രാമനാഥപുരം, തഞ്ചാവൂര്‍ എന്നിവടങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പരിശോധന.

കഴിഞ്ഞ ദിവസം ഐഎസ് ബന്ധമാരോപിച്ച് കൊച്ചിയില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു.

ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരജ്ഞാതന്‍ കോയമ്പത്തൂരുള്‍പ്പെടെയുളള തമിഴ്‌നാട്ടിലെ നഗരങ്ങളിലെത്തിയെന്നും എന്‍ഐഎ കരുതുന്നു. ഇതാരാണെന്നും ഇയാള്‍ ഏതൊക്കെ വ്യക്തികളുമായി ബന്ധപ്പെട്ടെന്നും കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം.

Exit mobile version