മുംബൈ: വസ്ത്ര ധാരണത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച വയോധികയുടെ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്തത്. പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന് ആരോപിച്ചായിരുന്നു വയോധികയുടെ ആക്രോശം. എന്നാല്‍ പൊങ്കാലയിടാനുള്ള കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
ഇന്നലെ തങ്ങള്‍ക്ക് നേരെ പുലിയെ പോലെ കടിച്ചു കീറാന്‍ വന്ന സ്ത്രീയുടെ ചിത്രമാണ് പെണ്‍കുട്ടികള്‍ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തില്‍ സ്ത്രീ ദരിച്ചിരിക്കുന്നത് മുട്ടിന് മുകളില്‍ ഇറക്കമുള്ള ഫ്രോക്കാണ്. ശിവാനി ഗുപ്ത എന്ന പെണ്‍കുട്ടിയാണ് ഇന്നലെ വിഡിയോ പുറത്തുവിട്ടത്. ഇവരുടെ ഈ ചിത്രം പുറത്തുകൊണ്ടുവന്നിരിക്കുന്നതും ശിവാനി തന്നെയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ശിവാനി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘ഇത് അതേ ആന്റിയാണ്. എനിക്ക് ഇവരുടെ വേഷത്തിന്റെ അളവില്‍ പ്രശ്നമുണ്ട്.’ ഗുരുഗ്രാമിലെ ഒരു ഭക്ഷണശാലയില്‍ വച്ചാണ് ഇറക്കമില്ലാത്ത വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ ഇവര്‍ അപമാനിച്ചത്. അവിടെ കൂടി നിന്ന പുരുഷന്മാരോട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടതായാണ് ആരോപണം.
അതേസമയം വീഡിയോ പുറത്തു വന്നതോടെ അത് വലിയൊരു ചര്‍ച്ചയ്ക്കും തുടക്കമിട്ടിരുന്നു. ഇത്തരം സ്ത്രീകളാണ് സമൂഹത്തിലെ സ്ത്രീ സമത്വത്തിനെതിരായി നില്‍ക്കുന്നത്. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പ്രതികരിക്കുന്നത്.
Discussion about this post