ബിലാസ്പുര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ മോവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെ മഹാരാഷ്ട്രയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണം ഉണ്ടായത്.
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.
Chhattisgarh: Two villagers were killed by Naxals in Kistaram area of Sukma district last night.
— ANI (@ANI) May 2, 2019
Discussion about this post