ലഖ്‌നൗ: എസി ഓണാക്കി ഉറങ്ങാന്‍ കിടന്ന കുടുംബത്തെ കവര്‍ന്നെടുത്ത് തീപിടുത്തം. ആറുമാസം കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് എരിഞ്ഞടങ്ങിയത്. ഉത്തര്‍പ്രദേശിലെ രാം വിഹാറിലാണ് സംഭവം. സുമിത് സിങ്, ഭാര്യ ജൂലി, സഹോദരി വന്ദന, ബന്ധുവായ ഡബ്‌ലു, ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് എന്നിവരാണ് വെന്തുമരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.
കടുത്തചൂടില്‍ നിന്നും രക്ഷനേടാന്‍ രാത്രി എസി ഓണ്‍ ആക്കിയാണ് ഇവര്‍ ഉറങ്ങിയത്. എന്നാല്‍ എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് വീടിനകത്ത് തീപിടുത്തത്തിന് കാരണമാവുകയായിരുന്നുവെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നു. വെളുപ്പിനെ 2.45-ഓടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് അഗ്‌നിശമനസേനയെ വിവരമറിയിക്കുന്നത്.
എസി പൊട്ടിത്തെറിച്ച് കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയ പുക പടലങ്ങള്‍ പുറത്തുവരികയും ഇത് ശ്വസിച്ച് വീട്ടിലുള്ളവര്‍ ബോധരഹിതരായിട്ടുണ്ടാകാമെന്നും അതിനാല്‍ തീപിടുത്തമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ സാധിച്ചിരിക്കില്ലെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. വീടിന്റെ ചുമരുകള്‍ തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍ കയറിയത്.
അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് സംഘത്തെ സംഭവസ്ഥലത്ത് നിയോഗിച്ചു.
Discussion about this post