ആദിവാസി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചീറ്റ് നല്‍കി.

ന്യൂഡല്‍ഹി: ആദിവാസികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കഴിഞ്ഞമാസം 23 ന് ഷാഡോളിലെ റാലിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വിവാദ പ്രസ്താവന.

പ്രസ്താവനയുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണം. പോലീസിന് ആദിവാസികളെ വെടിവയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂപം കൊടുത്തിട്ടുണ്ട്.

നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം അവരെടുക്കുകയും ആദിവാസികളെ വെടിവച്ചു വീഴ്ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. അതേസമയം സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചീറ്റ് നല്‍കി.

Exit mobile version