ന്യൂഡല്‍ഹി: ലൈംഗിക ആരോപണ പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മൊഴി ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തി. യുവതി നല്കിയ പരാതിയിലെ എല്ലാ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയ് പൂര്‍ണമായും നിഷേധിച്ചു.
അതേസമയം ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതി ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്നും ഇന്നലെ അവര്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് എക്സ് പാര്‍ട്ടി നടപടിയായി തുടരാന്‍ സമിതി തീരുമാനിച്ചു. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് ലൈംഗിക പീഡനപരാതിയില്‍ അന്വേഷണം നടത്തുന്നത്.
Discussion about this post