ന്യൂഡല്‍ഹി; ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂറിന് മൂന്ന് ദിവസത്തെ വിലക്ക്. പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് പ്രജ്ഞ സിംഗ് ഠാക്കൂറിനെ തിരഞ്ഞെടുപ്പ് കമ്മീഷന് മൂന്ന് ദിവസത്തേക്ക് വിലക്കിയത്. നാളെ രാവിലെ ആറു മണി മുതല്‍ ഒരു പ്രചാരണവും പാടില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
ബാബറി മസ്ജിദ് തകര്‍ത്തില്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയിലും, എടിസ് മേധാവിയായിരുന്ന ഹേമന്ദ് കര്‍കറെ സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലുമാണ് നടപടി. രണ്ട് പ്രസ്താവനകളും ചട്ട ലംഘനമെന്ന് കമ്മീഷന് വ്യക്തമാക്കി.
ഇത്തരം പ്രസ്താവനകള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന് താക്കീത് നല്കി.
Discussion about this post