മഹാസഖ്യത്തിന് വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയില്ല; തേജ് ബഹാദൂറിന്റെ പത്രിക തള്ളി

വാരണാസി: വാരണാസില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുന്‍ ജവാന്‍ തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാലാണ് ഈ നടപടി. തേജ് ബഹാദൂര്‍ പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു.

സൈന്യത്തിന്റം പേരില്‍ വോട്ടുകള്‍ ഏകീകരിക്കുന്നത് തടയാന്‍ സൈനികനെ തന്നെ നിര്‍ത്തുകയെന്ന മഹാസഖ്യത്തിന്റെ തന്ത്രമാണ് ഇതോടെ പാളുന്നത്. നാടകീയമായാണ് വാരാണസിയില്‍ പ്രധാനമന്ത്രിക്കെതിരെ തേജ് ബഹദൂറിനെ മഹാസഖ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തേജ് ബഹാദൂറിന് വെല്ലുവിളിയായത് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം അഴിമതിയാണോയെന്ന ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലെ വൈരുധ്യമാണ്.

മഹാസഖ്യം തേജ് ബഹദൂറിന് പിന്തുണ നല്കിയത് നേരത്തെ പ്രഖ്യാപിച്ച ശാലിനി യാദവിനെ പിന്‍വലിച്ചാണ്. കോണ്‍ഗ്രസ് തേജ് ബഹദൂറിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തേജ് ബഹദൂര്‍ യാദവിനെ 2017ല്‍ പിരിച്ചു വിട്ടത് ബിഎസ്എഫില്‍ സൈനികര്‍ക്ക് നല്കുന്ന ഭക്ഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ്.

Exit mobile version