വാരണാസി: താമരയില്‍ വിരല്‍ അമര്‍ത്തി ഭീകരതയില്‍ നിന്ന് മുക്തി നേടാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയില്‍ ഒരു ദുര്‍ബല സര്‍ക്കാരുണ്ടാകാന്‍ പാകിസ്താനിലെ ഭീകരര്‍ കാത്തിരിക്കുകയാണെന്നും മോഡി പറയുന്നു. അയോധ്യയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.
പ്രസംഗത്തിലുടനീളം രാജ്യസുരക്ഷ ഉയര്‍ത്തികാണിക്കുകയായിരുന്നു മോഡി. രാമക്ഷേത്രത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. എന്നാല്‍ ജയ് ശ്രീറാം വിളികളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. ഭീകരരെ അവരുടെ താവളത്തില്‍പ്പോയി ഇല്ലാതാക്കുന്നതാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
കോണ്‍ഗ്രസും ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും ഭീകരതയോട് മൃദുസമീപനം കാണിക്കുന്നുവെന്നും മോഡി കുറ്റപ്പെടുത്തി. രാമജന്മഭൂമി ക്ഷേത്രത്തിലെയും തര്‍ക്ക പ്രദേശത്തെയും സന്ദര്‍ശനം മോഡി ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം അയോധ്യയിലെത്തുന്നത്.