മുംബൈ: മഹാരാഷ്ട്രയിലെ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പെട്രോളിങ് നടത്തിയിരുന്ന പോലീസ് വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലായിരുന്നു സംഭവം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസ് വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്. വാഹനത്തില്‍ പതിനാറുപേരുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി സ്‌ഫോടനത്തിലൂടെ മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമാണ് ഇത്.
#UPDATE Maharashtra: 10 security personnel injured in an IED blast by naxals in Gadchiroli. The blast was executed by naxals on a police vehicle which was carrying 16 security personnel. pic.twitter.com/PXBJaqPuF1
— ANI (@ANI) May 1, 2019
Discussion about this post