ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് സംഭവം നടന്നത്.
സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികര്‍. സ്‌ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ വാഹനത്തിലാണ് സൈനികര്‍ സഞ്ചരിച്ചിരുന്നത്.
ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Discussion about this post