ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകള്‍ സൂക്ഷിക്കുന്ന ശാസ്ത്രിഭവനില്‍ തീ പിടുത്തം ഉണ്ടായ സംഭവത്തില്‍ മോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആണ് രാഹുല്‍ മോഡിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കത്തിനശിച്ച ഫയലുകള്‍ ഒന്നും തന്നെ താങ്കളെ രക്ഷിക്കാന്‍ പോകുന്നില്ലെന്നും താങ്കളുടെ വിധി എഴുതുന്ന ദിവസം വരുമെന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
‘മോഡി ജീ, കത്തിനശിച്ച ഫയലുകള്‍ ഒന്നും തന്നെ നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല. താങ്കളുടെ വിധി എഴുതുന്ന ദിവസം വരും’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
Modi ji burning files is not going to save you. Your day of judgement is coming. https://t.co/eqFvTJfDgY
— Rahul Gandhi (@RahulGandhi) April 30, 2019
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശാസ്ത്രിഭവന്റെ ഏഴാം നിലയില്‍ തീപിടുത്തമുണ്ടായത്. നിരവധി സര്‍ക്കാര്‍ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണിത്. മാനവവിഭവശേഷി മന്ത്രാലയവും വാര്‍ത്താവിതരണ മന്ത്രാലയവും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഏഴ് ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് കെട്ടിടത്തില്‍ പടര്‍ന്ന തീ അണച്ചത്. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post