നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് മോഷണം നടന്നത്. വിക്രം സിങ് എന്നയാള്‍ക്ക് ധോണി വാടകയ്ക്ക് നല്കിയ വീട്ടില്‍ നിന്നാണ് ഒരു എല്‍സിഡി ടിവി മോഷണം പോയത്.
മൂന്ന് എല്‍സിഡി ടിവികളാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് മോഷണം പോയതെന്നാണ് വിവരം. അതേസമയം, വിക്രം സിങിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് നോയ്ഡ പോലീസ് വ്യക്തമാക്കി.
വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഒരാളെ കാണാനില്ലെന്നും വിക്രം സിങിന്റെ പരാതിയില്‍ പറയുന്നു. വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇത് ചെയ്തിരുന്നവരില് ഒരാളെയാണ് കാണാതായത്. ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post