ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐഎസ്; എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം

ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഐഎസ് എന്ന ഭീകര സംഘടനയുടെ പേരിലാണ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശം പുറത്തുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരുന്നു ഭീഷണി സന്ദേശം. പോസ്റ്ററുകളിലൂടെയായിരുന്നു ഭീഷണി.

ഇന്നലെ വൈകീട്ട് 7.30ന് ധാക്കയില്‍ ഐഎസ് നടത്തിയ ബോബംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ആശങ്കയോടെയാണ് ഭീഷണി സന്ദേശത്തെ രാജ്യം നോക്കി കാണുന്നത്. അബു മുഹമ്മദ് അല്‍ ബംഗാളി എന്നയാളുടെ പേരിലാണ് ഭീഷണി. ബംഗാളിലെ ഇസ്ലാമിക് സ്റ്റേറ്റ് എമിറാണ് ഇയാളെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

‘ഖലീഫയുടെ ബംഗാളിലെയും ഹിന്ദിലെയും സൈന്യത്തെ നിശബ്ദരാക്കാമെന്നാണ് നിങ്ങളുടെ വിചാരമെങ്കില്‍, ശ്രദ്ധിക്കുക, ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. പ്രതികാര ദാഹവും മാഞ്ഞ് പോവില്ല.’- ഐഎസ് ഭീഷണി പോസ്റ്ററില്‍ പറയുന്നു.

Exit mobile version