ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. വര്‍ഗ്ഗീയ പരാമര്‍ശമെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളി. മോഡി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വര്‍ധയിലെ പ്രസംഗം ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആയിരുന്നു മോഡിയുടെ പരാമര്‍ശം. ന്യൂനപക്ഷ മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു പരാമര്‍ശം.
വര്‍ധയില്‍ ഏപ്രില്‍ ഒന്നിന് മോഡി നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി.
രാഹുല്‍ കേരളത്തിലെ വയനാട്ടില്‍നിന്ന് മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് ഭൂരിപക്ഷ വിഭാഗങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് മോഡി പ്രസംഗിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. ഭൂരിപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഭയക്കുന്നു എന്നായിരുന്നു പരാമര്‍ശം. അതുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങള്‍ ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ അഭയം പ്രാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായതെന്നും ആരോപിച്ചിരുന്നു.
Discussion about this post