ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് പരാതിക്കാരി. സമിതി പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്ന് പരാതിക്കാരി ആരോപിച്ചു. തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ല എന്നും പരാതിക്കാരി ആരോപിക്കുന്നു.
ആഭ്യന്തര സമിതിയുടെ നടപടിക്രമങ്ങള്‍ വീഡിയോയിലോ ഓഡിയോയിലോ പകര്‍ത്തുന്നില്ല, താന്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് നല്‍കുന്നില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. എന്താണ് നടപടിക്രമമെന്ന് സമിതി വിശദീകരിക്കുന്നില്ല എന്ന് പരാതിക്കാരി ആരോപിച്ചു.
സുപ്രീംകോടതി സമിതിക്ക് സുതാര്യത ഇല്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. അഭിഭാഷകനെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടെന്നും പരാതിക്കാരി വിശദമാക്കി. നിലവിലെ സമിതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
Discussion about this post