ഉത്തര്‍പ്രദേശ്: അച്ഛനും അമ്മയും നിരന്തരം കലഹമുണ്ടാക്കുന്ന വീടുകളിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ഏറെ ഗുരുതരമാണ്. അത്തരത്തില്‍ അമ്മയെ അച്ഛന് നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് എട്ടുവയസ്സുകാരന് ചെയ്ത ധീരമായ കാര്യമാണ് സൈബര്‍ലോകത്ത് വൈറലാകുന്നത്.
ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലെ എട്ട് വയസ്സുകാരനായ മുഷ്താക്ക്, അമ്മയെ ഉപദ്രവിക്കുന്നതിന് എന്നും സാക്ഷിയായിരുന്നു. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പക്ഷെ, ഇത്തവണ അവന് വെറുതെയിരുന്നില്ല. അവന് നേരെ പോലീസ് സ്റ്റേഷനിലേക്ക് ഓടി. അതും ഒന്നര കിലോമീറ്ററോളം.
പോലീസ് ഉദ്യോഗസ്ഥരോട് അവന് കാര്യങ്ങള്‍ പറഞ്ഞു. അത് പിതാവിന്റെ അറസ്റ്റിലേക്കെത്തുകയും ചെയ്തു. ഏതായാലും പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാന്‍ പലരും മടിക്കുന്നിടത്താണ് തന്റെ മാതാവിന് നീതികിട്ടാനായി ഈ എട്ട് വയസ്സുകാരന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്.
യുപി പോലീസിലെ സീനിയര്‍ ഓഫീസറായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പോലീസില്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് ഈ മിടുക്കന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
Meet Mushtak,8 yrs old from Sant Kabirnagar, UP
He ran for 1.5 kms to report to Police that his mother was being beaten up by his father after which his father was arrested.
Big Lessons to learn from a little child to resist & report #DomesticViolence #LessonsChildrenTeach pic.twitter.com/byCuDz1kuK
— RAHUL SRIVASTAV (@upcoprahul) 29 April 2019
Discussion about this post