ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക തിരിച്ചടിച്ചു.
ബ്രിട്ടീഷ് പൗരത്വ പരാതിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. പതിനഞ്ച് ദിവസത്തിനകം രാഹുല്‍ മറുപടി നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയിലാണ് നടപടി.
കര്‍ഷക ദുരിതങ്ങളെ കുറിച്ച് മോഡിക്ക് ഉത്തരമില്ലാത്തതിനാലാണ് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനായി രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചിരുന്നു.
അതെസമയം നോട്ടീസില്‍ രാഷ്ട്രീയതാത്പര്യമില്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മറുപടി പറഞ്ഞു.
Discussion about this post