മുംബൈ: 13 പേരെ കൊന്ന നരഭോജി കടുവയെ വെടിവച്ച് കൊന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. കടുവയെ ക്രൂരമായി കൊലചെയ്തതില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നതായും മേനകാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നു വന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
I am deeply saddened by the way tigress Avni has been brutally murdered in #Yavatmal, #Maharashtra. #Justice4TigressAvni https://t.co/hX6wuf62Ec
— Maneka Gandhi (@Manekagandhibjp) November 4, 2018
സുപ്രീംകോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വച്ച് അവ്‌നി എന്നറിയപ്പെട്ട കടുവയെ വെടിവെച്ചുകൊന്നത്. മൂന്നുമാസത്തോളം വനംവകുപ്പധികൃതര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് യവത്മാല്‍ മേഖലയില്‍ വച്ച് നരഭോജിയായ പെണ്‍കടുവയെ കണ്ടെത്തിയത്.
ഷൂട്ടിങ് വിദഗ്ധനായ നവാബ് ഷഫാത് അലിയുടെ മകന്‍ അസ്‌കര്‍ അലിയാണ് കടുവയെ വെടിവെച്ചത്. മറ്റൊരു പെണ്‍കടുവയുടെ മൂത്രവും പെര്‍ഫ്യൂമും ഉപയോഗിച്ച് കടുവയെ നിശ്ചിതസ്ഥലത്തേക്ക് ആകര്‍ഷിച്ചായിരുന്നു വെടിവച്ചത്.