ബിഎസ്പി സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി, കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല; മായാവതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതി. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ബിഎസ്പിയെ തരം തഴ്‌ത്തെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഗുണ ലോക്‌സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച മായാവതി മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. മധ്യപ്രദേശില്‍ ബിഎസ്പിക്ക് രണ്ട് സീറ്റും എസ്പിക്ക് ഒരു സീറ്റുമാണ് ഉള്ളത്.

Exit mobile version