മുംബൈ: സ്ത്രീകളെ കുറിച്ച് വളരെ രസകരമായി സന്ദേശങ്ങള്‍ എഴുതുന്ന ആളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. പലതും തമാശകള്‍ക്കൊണ്ടും ചിരി ഉണര്ത്തുന്നതുമൊക്കെ ആണ് പക്ഷെ പറയുന്ന കാര്യങ്ങളില്‍ അല്പം ചിന്തിക്കാനുള്ള വകയും കാണും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ 62 വര്‍ഷം മൂകനും ബധിരനുമായി അഭിനയിച്ചെന്ന ഒരാളുടെ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ച തെയ്തത്. ഇപ്പോള്‍ അതേവിഷയം രസകരമായി പങ്കുവെച്ചിരിക്കുകയാണ് ആനന്ദ്.
”ഇതുവായിച്ച് നിര്‍ത്താതെ അഞ്ച് മിനിട്ടോളം ചിരിച്ചു. ഇത്തരത്തില്‍ ഞാന്‍ നിന്നെയും വിഡ്ഢിയാക്കിയിരുന്നെങ്കിലോ എന്ന് ഭാര്യയോട് ചോദിക്കുകയും ചെയ്തു. ‘സെല്‍ഫോണില്‍ സംസാരിക്കാതെ ഒരഞ്ചുമിനിട്ട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ’ എന്ന് ഭാര്യ തിരിച്ച് ചോദിച്ചു. ഒരു മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങള്‍ എന്ന് ആനന്ദ് കുറിച്ചു. നിമിഷങ്ങള്‍ക്കകം ആനന്ദിന്റെ ട്വീറ്റ് വൈറലായി. നിരവധിയാളുകള്‍ പ്രതികരണവുമായെത്തി.
Laughed non-stop for 5 mins on reading this. Asked my wife if I could have fooled her like this. She didn’t waste even a few seconds in replying: She said “Really? Would you have lasted 5 mins without speaking into your cellphone?” Aah, the perils of having a smart wife! pic.twitter.com/msWJLbB1ZD
— anand mahindra (@anandmahindra) April 28, 2019
Discussion about this post