ന്യൂഡല്‍ഹി: ഭാര്യ മരിച്ചതിന് ശേഷം എട്ടുവയസ്സുകാരിയായ മകളെ മാസങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ട് മാസമായി പിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. മദ്യപിച്ചെത്തുന്ന ഇയാള്‍ പെണ്‍കുട്ടിക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും മിക്ക ദിവസവും പീഡനത്തിന് ഇരയാക്കിയിരുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post